ഉര്‍ഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും; പ്രതി മുംബൈയില്‍ അറസ്റ്റില്‍

22 December 2022

മുംബൈ : ടിവി താരവും ഫാഷന്‍ ഇന്‍ഫ്ലുവന്‍സറുമായ ഉര്‍ഫി ജാവേദിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും നടത്തിയ ആള്‍ മുംബൈയില്‍ അറസ്റ്റില്‍.നവിന്‍ ഗിരി എന്നയാളെയാണ് ഗൊരേഗാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
വാട്സപ്പ് വഴിയാണ് ഇയാള്‍ ഉര്‍ഫി ജാവേദിനെ ഭീഷണിപ്പെടുത്തിയത്.
അതിനിടെ ഉര്‍ഫി ജാവേദിനെ ദുബായില്‍ അധികൃതര്‍ തടഞ്ഞുവെച്ചതായുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരം ദുബായില്‍ പൊതുഇടത്തില്‍ ഒരു വീഡിയോ ഷൂട്ട് ചെയ്തതാണ് ഉര്‍ഫിയെ കുഴപ്പത്തിലാക്കിയതെത്താണ് വിവരം. നിലവില്‍ ഉര്‍ഫിയെ അധികൃതര്‍ ചോദ്യം ചെയ്തു വരികയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.