ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി
ഉത്തരേന്ത്യയിലെ ശക്തമായ ചൂടിൽ ഉഷ്ണ തരംഗത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. ബീഹാറിൽ 22 പേരും ഒഡീഷയിൽ 10 പേരും കടുത്ത ചൂടിൽ മരിച്ചതായാണ് കണക്കുകൾ. ഡൽഹിയിൽ ജല നിയന്ത്രണം കർശനമാക്കി. സർക്കാർ. വെള്ള ടാങ്കറുകളെ ഏകോപ്പിക്കാൻ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
ഇതിനുപുറമെ ജല ദുരുപയോഗം തടയുന്നതിനായി 200 സംഘങ്ങളേയും നിയോഗിച്ചു. നിലവിൽ ബിഹാറിൽ 44 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് അനുഭവപ്പെടുന്നുണ്ട്. ഔറംഗബാദിൽ മാത്രം ഉഷ്ണതരംഗത്തെ തുടർന്ന് 15 പേർ മരിച്ചു. കൈമൂർ ജില്ലയിൽ മരിച്ച നാല് പേരിൽ ഒരാൾ തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ ഓഫീസറാണ്.
ബിഹാറിലെ അറാഹിൽ മൂന്ന് പേരാണ് മരിച്ചത്. വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലെത്തിയ രണ്ട് പേര്‍ നേരത്തെ കൊടും ചൂടിൽ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. നിരവധി പൊലീസുകാരാണ് ചികിത്സയിലുള്ളത്. വെയിലത്ത് ഇറങ്ങാതിരിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കാനും പരമാവധി എല്ലാവരും ശ്രമിക്കണമെന്നാണ് ബിഹാർ ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചിരുന്നു.