അര്‍ജുനെ കണ്ടെത്താന്‍ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിക്കാൻ തീരുമാനം

single-img
23 July 2024

കര്‍ണാടക ഷിരൂരിൽ ദേശീയ പാതയിലെ മണ്ണിടിച്ചില്‍പ്പെട്ട കോഴിക്കോട് സ്വദേശിയായ അര്‍ജുനായുള്ള റഡാര്‍ പരിശോധനയില്‍ വീണ്ടും സിഗ്നല്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. പുഴയിൽ മണ്‍കൂനയില്‍ നാവികസേന നടത്തിയ പരിശോധനയിലാണ് സിഗ്നല്‍ ലഭിച്ചത്.

ഈ സ്ഥലത്ത് നാളെ വിശദമായ പരിശോധന നടത്തും. അര്‍ജുനെ കണ്ടെത്താന്‍ ഇന്റലിജന്റ് ഒബ്ജറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം നാളെ ഉപയോഗിക്കാനാണ് തീരുമാനം. ആര്‍മിയിലെ മേജര്‍ ജനറലായിരുന്ന എം . ഇന്ദ്രബാലിന്റെ സഹായം ഇതിനായി ദൗത്യസേന തേടിയിട്ടുണ്ട്.

അതേസമയം , കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഇന്നത്തെ തെരച്ചില്‍ നേരത്തെ അവസാനിപ്പിക്കേണ്ടിവന്നിരുന്നു. ഗംഗാവാലി പുഴയില്‍ കരയില്‍ നിന്ന് നാല്പത് മീറ്റര്‍ അകലെ ലോഹ സാന്നിധ്യം കണ്ടെത്തിയതായിരുന്നു ഏക ആശ്വാസം. എട്ട് മണിയോടെ ഇന്ത്യന്‍ സൈന്യവും നാവിക സേനയും പുഴയിലിറങ്ങി തെരച്ചില്‍ ആരംഭിച്ചു.