രാഹുൽ ഗാന്ധിയുടെ അയോഗ്യത സംബന്ധിച്ച തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും
രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതിയിൽ തീരുമാനം ഇന്ന് തന്നെ ഉണ്ടാകും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാഹുൽ ഗാന്ധിയുടെ അയോഗ്യത സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനുള്ള കൂടിയാലോചനകൾ നടക്കുകയാണ് എന്നും, തീരുമാനം സ്പീക്കർ സഭയിൽ പ്രഖ്യാപിക്കും എന്നുമാണ് പുറത്തു വരുന്ന വിവരം.
1951-ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച്, രണ്ട് വർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ട ഏതെങ്കിലും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്ക് ഉടനടി അയോഗ്യത നേരിടേണ്ടിവരും. അയോഗ്യതയിൽ നിന്ന് മൂന്ന് മാസത്തെ സംരക്ഷണം നൽകുന്ന നിയമത്തിലെ ഒരു വ്യവസ്ഥ 2013-ൽ “അൾട്രാ വൈറസ്” ആയി സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
രാഹുൽ ഗാന്ധിക്കെതിരായ കേസിൽ, അദ്ദേഹത്തിന്റെ അഭിഭാഷക സംഘത്തിന്റെ അഭ്യർത്ഥന മാനിച്ച് സൂറത്ത് കോടതി അദ്ദേഹത്തിന്റെ ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. വിധി ചോദ്യം ചെയ്യാൻ രാഹുൽ ഗാന്ധിക്ക് അവസരം നൽകുന്നതിന്റെ ഭാഗമായിട്ടാണ് ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.