പ്രണയദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള തീരുമാനം; സർക്കുലർ പിൻവലിച്ച് കേന്ദ്രസർക്കാർ

single-img
10 February 2023

ഇത്തവണത്തെ ഫെബ്രുവരി 14 പ്രണയദിനം കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള സർക്കുലർ പിൻവലിച്ച് കേന്ദ്രം. കേന്ദ്ര മൃഗക്ഷേമ ബോര്ഡന്റെ തീരുമാനമായിരുന്നു 2023 ഫെബ്രുവരി 14-ന് പശു ആലിംഗന ദിനം ആചരിക്കുന്നതിനായി ആഹ്വാനം ചെയ്തത്. ഇന്ന് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ നൽകിയ സർക്കുലറാണ് തീരുമാനം പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

അതേസമയം, കോംപിറ്റന്റ് അതോറിറ്റിയുടെയും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയത്തിന്റെയും നിർദ്ദേശപ്രകാരം സർക്കുലർ പിൻവലിക്കുന്നതെന്ന് കേന്ദ്ര മൃഗക്ഷേമ ബോർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞമാസം ആറിനായിരുന്നു പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് പുറത്ത് വന്നത്.

നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.