അയോധ്യയിലെ പ്രതിഷ്ഠാ ചടങ്; മോഹന്‍ലാലിനും അമൃതാനന്ദമയിക്കും ക്ഷണം

single-img
19 December 2023

അയോധ്യയിൽ നിർമ്മാണം പൂർത്തിയാകുന്ന ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഇടം നേടിയത് മോഹന്‍ലാലും മാതാ അമൃതാനന്ദമയിയും. പ്രായാധിക്യവും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്തുകൊണ്ട് മുതിര്‍ന്ന ബിജെപി നേതാക്കളും രാമ ജന്മഭൂമി പ്രക്ഷോഭത്തിന്റെ മുന്‍നിരക്കാരുമായ എല്‍കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ചടങ്ങില്‍ പങ്കെടുക്കില്ല.

അടുത്തമാസം 16 മുതല്‍ 22 വരെ നീണ്ടുനില്‍ക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് അമൃത മഹോത്സവമെന്നാണ് പേര് നല്‍കിയിരിക്കുന്നത്. ശ്രീ രാമ വിഗ്രഹം അവസാന ദിവസമായ 22ന് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പ്രതിഷ്ഠിക്കും. യുപിയിലെ വാരാണസിയിലെ വേദ പണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. ജനുവരി 23 മുതലാണ് ക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് നല്‍കുക.