ഇന്ത്യൻ സിനിമയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി ദീപിക; ജനപ്രീതിയിൽ ഒന്നാമത്ആലിയ

single-img
26 July 2024

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി ദീപിക പദുക്കോൺ ആണെന്ന് റിപ്പോർട്ടുകൾ. സ്ഥിരീകരിക്കാത്ത ഈ റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത് പ്രമുഖ സിനിമ ട്രാക്കിങ് സൈറ്റുകളാണ്. 15 മുതൽ 20 കോടി വരെയാണ് ദീപികയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം 15 കോടി വരെ പ്രതിഫലം വാങ്ങുന്ന ആലിയ ഭട്ടാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. കരീന കപൂറാണ് മൂന്നാം സ്ഥാനത്ത്. ഓർമാക്സ് മീഡിയ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ജനപ്രീതിയിൽ നടി ആലിയ ഭട്ടാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് സാമന്ത റൂത്ത് പ്രഭുവും ദീപിക പദുകോൺ മൂന്നാമതുമാണ് .

അവസാന പത്തുവർഷത്തിനിടെ പ്രേക്ഷകർ ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞ പേരുകളിൽ ആദ്യ സ്ഥാനത്ത് ദീപിക പദുക്കോൺ ആണെന്ന് ഐഎംഡിബി പുറത്തുവിട്ട റിപ്പോർട്ട് നേരത്തെ വന്നിരുന്നു. ഈ പട്ടികയിൽ കാജൽ അ​ഗർവാൾ നാലാം സ്ഥാനത്തും കത്രീന കൈഫ് അഞ്ചാം സ്ഥാനത്തുമാണ്.