സിങ്കം 3യിൽ വനിതാ പോലീസ് ഓഫീസറായി ദീപിക പദുക്കോൺ

single-img
8 December 2022

ദീപിക പദുക്കോണും രൺവീർ സിംഗും ഒന്നിക്കുന്ന സർക്കസ് എന്ന ചിത്രത്തിലെ കറന്റ് ലഗാ റേ എന്ന ഗാനം ഇന്ന് പുറത്തിറങ്ങി. സംവിധായകൻ രോഹിത് ഷെട്ടിയ്‌ക്കൊപ്പമാണ് ദീപികയും രൺവീറും ഗാനപ്രകാശനത്തിന് എത്തിയത്. പ്രകാശന ച

താൻ അടുത്തതായി സിങ്കം 3 എന്ന ചിത്രത്തിലാണ് ജോലി ചെയ്യുന്നതെന്നും ദീപിക പദുക്കോൺ ചിത്രത്തിൽ ചേർന്നുവെന്നും വനിതാ പോലീസിന്റെ വേഷം ചെയ്യുമെന്നും രോഹിത് ഷെട്ടി മാധ്യമപ്രവർത്തകരോട് സംവദിക്കവേ പറഞ്ഞു.

തന്റെ വരാനിരിക്കുന്ന ചിത്രമായ സിങ്കം 3യിൽ ആരാണ് വനിതാ പോലീസ് വേഷത്തിലെത്തുകയെന്ന് തന്നോട് നിരന്തരം ചോദിക്കുന്നുണ്ടെന്ന് രോഹിത് ഷെട്ടി പറഞ്ഞു. അത് ദീപിക പദുക്കോണായിരിക്കുമെന്നും അടുത്ത വർഷം 2023 ൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

“ഞങ്ങൾ അടുത്തതായി സിങ്കം നിർമ്മിക്കുകയാണ്. എന്റെ ചിത്രത്തിലെ ലേഡി പോലീസ് ആരാണെന്ന് എല്ലാവരും എന്നോട് ചോദിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് ഇന്ന് ഞാൻ ഉറപ്പിക്കട്ടെ, സിങ്കം 3യിലെ ലേഡി സിങ്കം , ലേഡി കോപ്പ് ദീപിക പദുക്കോൺ ആയിരിക്കും. ഞങ്ങൾ അടുത്ത വർഷം ഷൂട്ടിംഗ് ആരംഭിക്കും, ”- രോഹിത് ഷെട്ടി പറഞ്ഞു.