ദീപിക പദുക്കോണിന്റെ വസ്ത്ര വിവാദം; മുംബൈ പൊലീസ് കേസെടുത്തു

single-img
17 December 2022

ഷാരൂഖ് നായകനായ പത്താൻ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുംബൈ പൊലീസ് കേസെടുത്തു. സജ്ഞയ് തിവാരി എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐ ആർ രജിസ്റ്റർ ചെയ്തത്. ചിത്രത്തിലെ ഗാനരംഗത്തുള്ള ദീപിക പദുക്കോണിന്റെ വസ്ത്രം ഹിന്ദു ധർമ്മത്തിന് എതിരെന്നായിരുന്നു പരാതി.

അതേസമയം, പത്താൻ സിനിമക്കെതിരെ നടപടി ആവശ്യപ്പെട്ട് ബീഹാർ മുസഫർ നഗർ സി ജെ എം കോടതിയിൽ ഹർജി നൽകി. അഭിഭാഷകനായ സുധീർ ഓജയാണ് കോടതിയെ സമീപിച്ചത്. നിലവിൽ പത്താൻ സിനിമയ്ക്കെതിരെ വിവിധ ഹിന്ദു സംഘടനകള്‍ക്ക് പുറകെ മുസ്ലിം സംഘടനയും രംഗത്തുവന്നിട്ടുണ്ട്.

പത്താൻ എന്ന സിനിമ മുസ്ലീം സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കുന്നുവെന്നാണ് ആരോപണം. അതുകൊണ്ടുതന്നെ സിനിമ രാജ്യത്ത് എവിടെയും റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. സിനിമയില്‍ പത്താന്‍മാരെ മാത്രമല്ല, മുസ്ലീം സമുദായത്തെയാകെ അപകീര്‍ത്തിപ്പെടുത്തുകയാണെന്നും മധ്യപ്രദേശ് ഉലേമ ബോര്‍ഡ് പ്രസിഡന്റ് സയ്യദ് അലി കുറ്റപ്പെടുത്തുന്നു.