സവർക്കർക്കെതിരെ അപകീർത്തികരമായ പരാമർശം; രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ നോട്ടീസ്

single-img
1 October 2023

സവർക്കർക്കെതിരായി നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് ലഖ്‌നൗ കോടതി. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡേ നൽകിയ ഹർജിയിലാണ് ലഖ്‌നൗ സെഷൻസ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്. ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിൽ വെച്ച് രാഹുൽ ഗാന്ധി സവർക്കർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് നൃപേന്ദ്ര പാണ്ഡേയുടെ ആരോപണം.

അതേസമയം, ഈ വർഷം ജൂണിൽ ഇതേ ഹർജി തന്നെ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് അംബ്രീഷ് കുമാർ ശ്രീവാസ്തവ തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് വീണ്ടും നൃപേന്ദ്ര പാണ്ഡേ സമർപ്പിച്ച ഹരജിയിലാണ് ലഖ്‌നൗ ജില്ലാ സെഷൻസ് ജഡ്ജി അശ്വിനി കുമാർ ത്രിപാഠി ഇപ്പോൾ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

സവർക്കർ ഒരു ഗാന്ധിയനാണെന്നും അദ്ദേഹത്തെ അധിക്ഷേപിക്കുന്ന പരാമർശങ്ങളാണ് രാഹുൽ ഗാന്ധി നടത്തിയതെന്നുമാണ് നൃപേന്ദ്ര പാണ്ഡേ ഹർജിയിൽ ആരോപിക്കുന്നത്. നിലവിൽ , കേസ് നവംബർ ഒന്നിന് കോടതി പരിഗണിക്കും.