സൗദിയോടുള്ള പരാജയം തുടര്‍ മത്സരങ്ങള്‍ക്കുള്ള ഊര്‍ജം നല്‍കുകയായിരുന്നു: മെസ്സി
ഖത്തര്‍ ലോകകപ്പില്‍ ആദ്യടീമായി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ് അര്‍ജന്റീന. ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യയില്‍ നിന്നേറ്റ ഞെട്ടിക്കുന്ന തോല്‍വിയാണ് തങ്ങള്‍ക്ക് പ്രചോദനമായതെന്നാണ് മെസി ഇതിനെപ്പറ്റി പറഞ്ഞത്.
ടൂർണമെന്റിലെ ആദ്യ മത്സരത്തിലേറ്റ പരാജയം തുടര്‍ മത്സരങ്ങള്‍ക്കുള്ള ഊര്‍ജം നല്‍കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയപ്പെട്ടെങ്കിലും ഞങ്ങള്‍ മാനസികമായി തളര്‍ന്നിരുന്നില്ല. ഈ സമയവും കടന്നുപോകുമെന്നും കൂടുതല്‍ മികവ് പുലര്‍ത്തി കളിക്കാനാകുമെന്നും ഞങ്ങള്‍ക്കറിയാമായിരുന്നു. തുടർച്ചയായി 36 മത്സരങ്ങളില്‍ തോല്‍വിയറിയാതെ ഖത്തറിലെത്തിയ ഞങ്ങള്‍ക്ക് സൗദിയില്‍ നിന്ന് വലിയ പ്രഹരമാണ് ഏറ്റത്. അങ്ങനെയൊരു തോല്‍വി ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല.
സൗദിയോടുള്ള പരാജയം ഞങ്ങളുടെ ടീമിന് അതൊരു ആസിഡ് ടെസ്റ്റ് ആയിരുന്നു. ഞങ്ങള്‍ എത്ര കുറഞ്ഞ ശക്തരാണെന്ന് അതില്‍ തെളിയിക്കുകയും ചെയ്തു.ഇപ്പോള്‍ ലോകകപ്പിലെ സെമി ഫൈനല്‍ കടക്കാനായതില്‍ വളരെയധികം സന്തോഷമുണ്ട്. ഇനി ഫൈനലില്‍ ജയമുറപ്പിക്കാനുള്ള കഠിന ശ്രമത്തിലാണ് ഞങ്ങളെന്ന് മെസി പറയുന്നു