ബിജെപി അക്ഷരാഭ്യാസം ഇല്ലാത്തവരുടെ പാർട്ടി, ഇന്ത്യയെയും നിരക്ഷരരുടെ രാജ്യം ആക്കാനാണ് അവർ ശ്രമിക്കുന്നത്: മനീഷ് സിസോദിയ


ബിജെപി അക്ഷരാഭ്യാസം ഇല്ലാത്തവരുടെ പാർട്ടിയാണെന്നും രാജ്യത്തെയും നിരക്ഷരരുടെ രാജ്യമാക്കി നിലനിർത്താനാണ് അവർ ശ്രമിക്കുന്നത് എന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. മറ്റ് സംസ്ഥാനങ്ങളിൽ ചെയ്തതുപോലെ ദേശീയ തലസ്ഥാനത്ത് സർക്കാർ നടത്തുന്ന സ്കൂളുകൾ അടച്ചുപൂട്ടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി ആരോപിച്ചു.
ബിജെപി അക്ഷരാഭ്യാസം ഇല്ലാത്തവരുടെ പാർട്ടിയാണ്, രാജ്യത്തെ നിരക്ഷരരായി നിലനിർത്താൻ ആഗ്രഹിക്കുന്നു. സ്വന്തം സംസ്ഥാനങ്ങളിൽ അവർ നിരവധി സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടി. എന്തുകൊണ്ടാണ് ഇത്രയധികം സർക്കാർ സ്‌കൂളുകൾ പൂട്ടിയത് എന്ന് അന്വേഷിക്കണം എന്നും മനീഷ് സിസോദിയ പറഞ്ഞു.
2015 മുതൽ 700 പുതിയ സ്കൂൾ കെട്ടിടങ്ങൾ കെജ്രിവാൾ സർക്കാർ നിർമ്മിച്ചു. ഈ സ്കൂളുകൾ സ്വകാര്യ സ്കൂളുകളുമായി മത്സരിക്കുന്നു. ഡൽഹി സർക്കാർ സ്‌കൂളുകളുടെ നിലവാരം സ്വകാര്യ സ്‌കൂളുകൾക്കപ്പുറമാണ് എന്നും അദ്ദേഹം അവകാശവാദവും അദ്ദേഹം ഉന്നയിച്ചു.