മനീഷ് സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി
5 June 2023
മദ്യനയ അഴിമതിയുമായി ബന്ധപ്പെടുത്തിയ കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് തള്ളി. ആശുപത്രിയില്‍ കഴിയുന്ന ഭാര്യയെ കാണുന്നതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് സിസോദിയ ജാമ്യാപേക്ഷ നല്‍കിയത്.
അതേസമയം, ജയിലില്‍ കഴിയുന്ന സിസോദിയയ്ക്ക് രോഗിയായ ഭാര്യയെ കാണാന്‍ കോടതി പ്രത്യേകം അനുമതി നല്‍കിയിരുന്നു. പക്ഷെ അദ്ദേഹം വീട്ടിലെത്തുന്നതിന് മുന്‍പ് ആരോഗ്യനില മോശമായതിനാല്‍ ഭാര്യയെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
രോഗിയായ ഭാര്യയെ കാണാന്‍ ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ഡല്‍ഹി ഹൈക്കോടതി മനീഷ് സിസോദിയയ്ക്ക് സമയം അനുവദിച്ചിരുന്നത്. എന്നാൽ കോടതി അനുവദിച്ച ഈ സമയത്ത് മാധ്യമങ്ങളെ കാണാനോ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കാനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു.