അര്‍ജുന് വേണ്ടി ഏത് പ്രതിസന്ധിയിലും തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്: മന്ത്രി മുഹമ്മദ് റിയാസ്

single-img
26 July 2024

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തിപ്പെട്ട കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടി ഏത് പ്രതിസന്ധിയിലും തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി മന്ത്രി പി എ മുഹമ്മദ് റിയാസ്.

കര്‍ണാടകയിലെ ജനങ്ങള്‍, അധികൃതര്‍, മാധ്യമങ്ങള്‍, കേരളത്തില്‍ നിന്നും പുറപ്പെട്ട ജനപ്രതിനിധികള്‍ എല്ലാവരും ഷിരൂരിലുണ്ട്. ലോക മലയാളികള്‍ കാത്തിരിക്കുന്ന, പ്രയാസത്തോടെ ഉറ്റുനോക്കുന്ന വിഷയത്തില്‍ കൂട്ടായി നിന്ന് പരിശ്രമിക്കുകയാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ പുഴയിലിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നേവി അറിയിച്ചിട്ടുണ്ടെങ്കിലും ഇതുപോലെയുള്ള അവസ്ഥയില്‍ ചെയ്യാന്‍ പറ്റുന്നത് ചെയ്യാനാണ് ശ്രമം. പുതിയ ചില രീതികളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം.