മണിപ്പൂരില്‍ ഈസ്റ്ററിനും ദുഃഖ വെളളിക്കും അവധി നിഷേധിച്ചത് അന്യായം: ശശി തരൂര്‍

single-img
28 March 2024

മണിപ്പൂരില്‍ ഇത്തവണ ഈസ്റ്ററിനും ദുഃഖ വെളളിക്കും സർക്കാർ അവധി നിഷേധിച്ചത് അന്യായമാണെന്ന് കോൺഗ്രസ് എംപി ശശി തരൂര്‍ . ഇന്ത്യ എന്നത് എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതാണെന്നും ശശി തരൂര്‍ പറഞ്ഞു.

രണ്ടും പ്രധാന ദിവസങ്ങളാണ്. രണ്ടു ദിവസങ്ങളും പ്രവര്‍ത്തി ദിനമാക്കുന്നത് അപമാനമാണ്. സിഎഎ വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു സമുദായത്തിന്റെ വോട്ടുകള്‍ നേടാനുള്ള ശ്രമമാണിത്. ആരോപണങ്ങള്‍ക്ക് എന്താണ് തെളിവാണുള്ളതെന്നും തരൂര്‍ ചോദിച്ചു. ബില്‍ അവതരിപ്പിച്ചപ്പോള്‍ എതിര്‍ക്കാന്‍ ധൈര്യം കാണിച്ചത് കോണ്‍ഗ്രസാണെന്നും ശശി തരൂര്‍ ഓർമ്മപ്പെടുത്തി .

അതേസമയം നേരത്തെ മണിപ്പൂരില്‍ ഈസ്റ്ററിന് അവധി ഒഴിവാക്കി പ്രവര്‍ത്തിദിനമാക്കിയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാണ് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടത്.