കരുവന്നൂര്‍ ബാങ്കില്‍ നിന്ന് നാളെ മുതല്‍ ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാം

single-img
31 October 2023

തട്ടിപ്പ് വിവാദത്തിൽ അകപ്പെട്ട കരുവന്നൂര്‍ ബാങ്കില്‍ നിന്ന് നാളെ മുതല്‍ ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ പിന്‍വലിക്കാം. കാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂര്‍ണമായി പിന്‍വലിക്കാനാവുക. ബാങ്കിലെ നിക്ഷേപകരുടെ നീണ്ടകാലത്തെ കാത്തിരിപ്പിനാണ് ഇപ്പോള്‍ വിരാമമായത്.

ആദ്യഘട്ടത്തിൽ 50000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാനാണ് ബാങ്ക് അനുമതി നല്‍കിയത്. 50000 രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കാനാവുക നവംബര്‍ 11 മുതലാണ്.

നവംബര്‍ 20 ന് ശേഷം 50000 രൂപ വരെയുള്ള സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങളും പിന്‍വലിക്കാന്‍ സാധിക്കും. 23,688 സേവിങ്സ് ബാങ്ക് നിക്ഷേപകരില്‍ 21, 190 പേര്‍ക്കും പൂര്‍ണമായി നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും. പലിശ അടക്കം 509 കോടി രൂപ ബാങ്കിന് ലഭിക്കാനുണ്ടെന്നും ബാങ്ക് അറിയിച്ചു.