വി എസ് അച്യുതാനന്ദന്റെ 99-ാം പിറന്നാള്‍ സിപിഎം മുഖപത്രം ദേശാഭിമാനി മാത്രം അറിഞ്ഞില്ല
20 October 2022
കൊച്ചി: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ 99-ാം പിറന്നാള്‍ സിപിഎം മുഖപത്രം ദേശാഭിമാനി അവഗണിച്ചതിനെതിരെ വിമര്‍ശനം.
കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശാണ് വിമര്‍ശനം ഉന്നയിച്ചത്.
കേരള രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളായ വിഎസ് ഇന്ന് നൂറാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹവുമായി നടത്തിയ സംഭാഷണങ്ങള്‍ ഈ സമയത്ത് ഓര്‍ത്തുപോകുകയാണ്.
വിഎസ് ഈ സുപ്രധാന നാഴികക്കല്ലു പിന്നിടുമ്ബോള്‍, ദേശാഭിമാനി ഇക്കാര്യം തമസ്‌കരിച്ചു എന്നത് ഏറെ വിചിത്രമായി തോന്നുന്നു. ജയ്‌റാം രമേശ് കുറിച്ചു. ദേശാഭിമാനി ദിനപ്പത്രത്തിന്റെ മുന്‍പേജുകളിലൊന്നും വിഎസിന്റെ പിറന്നാള്‍ വാര്‍ത്തകളോ ചിത്രമോ ഇല്ലെന്നും ജയ്‌റാം രമേശ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു.