രാഹുൽ ഗാന്ധിയുടെ യാത്രാ ബസിൽ ശുചിമുറി ഉണ്ടെങ്കിൽ വി ഡി സതീശനും കെ സുധാകരനും ആ ബസിനെ എന്ത് വിശേഷിപ്പിക്കും: വി ശിവൻകുട്ടി


സംസ്ഥാന മന്ത്രിസഭ നടത്തിയ നവകേരള സദസിന് ആഢംബര ബസ് ഉപയോഗിച്ചതിൽ ഇടതുമുന്നണിയെ വിമർശിച്ച കോൺഗ്രസിനെ തിരിച്ചടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജനുവരി 14 ന് ആരംഭിക്കുന്ന, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്രയായ ഭാരത് ന്യായ് യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസിനെക്കുറിച്ച് ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ശിവൻകുട്ടിയുടെ വിമർശനം.
രാഹുൽ ഗാന്ധി രണ്ടാംഘട്ട യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസിൽ ശുചിമുറി ഉണ്ടെങ്കിൽ വി ഡി സതീശനും കെ സുധാകരനും ആ ബസിനെ എന്ത് വിശേഷിപ്പിക്കുമെന്ന് മന്ത്രി സോഷ്യൽ മീഡിയയിലെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
മന്ത്രി ശിവൻകുട്ടിയുടെ ഈ പോസ്റ്റിന് താഴെ നിരവധി വിമർശന കമൻ്റുകളും അനുകൂലിച്ചുകൊണ്ടുളള കമ്മന്റുകളും ഉണ്ട്. രാഹുൽ ഗാന്ധി പൊതു ഖജനാവിലെ പണം ഉപയോഗിച്ചല്ല യാത്ര നടത്തുന്നത്, രായാവിനെ പോലെ അല്ല.. നടന്നാണ് പോകുന്നത് മിസ്റ്റർ എന്ന് ചില ആളുകളുടെ കമന്റ്. സാർ അത് പൊതുമുതൽ കൊള്ളയടിച്ചുള്ള യാത്രയല്ല ,പാർട്ടി സ്വയം പണം മുടക്കി സംഘടിപ്പിക്കുന്ന യാത്രയാണെന്നും കമന്റുണ്ട്.