അപേക്ഷ നല്‍കിയിട്ടും സര്‍ട്ടിഫിക്കേഷന്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നില്ല, ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍

30 March 2023

ദില്ലി : അപേക്ഷ നല്‍കിയിട്ടും സര്‍ട്ടിഫിക്കേഷന്‍ വെരിഫിക്കേഷന്‍ നടത്താന്‍ സ്ഥാപനം തയ്യാറാകാത്തതിനെ തുടര്‍ന്ന് ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍.
ജര്‍മ്മന്‍ പഠനത്തിനായി അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കേറ്റ് വേരിഫിക്കേഷന്‍ നടത്തുന്നില്ലെന്നാണ് പരാതി. സ്വകാര്യ സ്ഥാപനമായ അക്കാദമിക് ഇവാലുഷേന്‍ സെന്‍്റിറിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പണം അടച്ച് നാല് മാസം ആയിട്ടും പരിശോധന പൂര്‍ത്തിയാക്കുന്നില്ല. പരിശോധനയ്ക്ക് വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതായി മലയാളി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പരിശോധന പൂര്‍ത്തിയാക്കാത്തതിനാല്‍ വിസയ്ക്ക് അടക്കം അപേക്ഷ നല്‍കാനാകാതെയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഒരാഴ്ച്ചയായി വന്നിട്ട്, എന്നിട്ടും സ്വകാര്യ സ്ഥാപനം ഒരു വിവരവും നല്‍കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.