ദേവദൂതന്‍ റീ റിലീസ് ബിഗ് സ്‌ക്രീനില്‍ മാജിക് തീര്‍ക്കുന്നു
27 July 2024
പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4 കെയിൽ ഒരുക്കിയ ദേവദൂതന്‍ ബിഗ് സ്‌ക്രീനില്‍ മാജിക് തീര്‍ക്കുന്നുവെന്നാണ് പ്രേക്ഷക പ്രതികരണം . മികച്ച അഭിപ്രായം ലഭിച്ചതോടെ 56 തിയേറ്ററില്‍ നിന്ന് 100 തിയേറ്ററുകളിലേക്കാണ് ചിത്രം എത്തുകയാണ് .
കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ കോയമ്പത്തൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ദില്ലി, ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്. വിദേശങ്ങളിൽ യുഎഇയിലും ജിസിസിയിലും ദൈവദൂതൻ വെള്ളിയാഴ്ച തന്നെ എത്തിയിട്ടുണ്ട്.
സിബി മലയിലിന്റെ സംവിധാനത്തില്‍ 2000ത്തില്‍ റിലീസ് ചെയ്ത ഈ മിസ്റ്ററി ത്രില്ലറില്‍ ജയപ്രദ, വിനീത് കുമാര്‍, മുരളി, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.