വിഴിഞ്ഞം തുറമുഖം വന്നാൽ വികസനം നടക്കും: പികെ കുഞ്ഞാലിക്കുട്ടി
4 December 2022
വിഴിഞ്ഞം തുറമുഖം വന്നാൽ വികസനം നടക്കുമെന്ന് ലീഗ് നേതാവും എംഎൽഎയുമായ പികെ കുഞ്ഞാലിക്കുട്ടി. എന്നാൽ അവിടെ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും മലയാളത്തിലെ ഒരു ചാനലിൽ സംവാദ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കേരളത്തിൽ എല്ലാ കാലത്തും വിവാദങ്ങൾ വ്യവസായങ്ങൾക്ക് വിലങ്ങുതടിയായിട്ടുണ്ട് എന്നതിൽ തർക്കമില്ല. വ്യവസായ സംരഭങ്ങൾ കേരളത്തിന് ഉതങ്ങുന്നതാവണം എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം പറയുന്നു. പരിസ്ഥിതിക്ക് കേടുപാടുകൾ ഉണ്ടാകാതെ നല്ല രീതിയിൽ വ്യവസായങ്ങൾ വരണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.