സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട് നരബലി നടത്താൻ പറഞ്ഞു; യുവതി സഹൃത്തിനെ കൊലചെയ്തു
ഹരിയാനയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് അതിക്രൂരമായ കൊലപാതകത്തിന്‍റെയും നരബലിയുടെയും വിവരങ്ങള്‍. 44 വയസുള്ള മഹേഷ് ഗുപ്തയുടെ മൃതദേഹമാണ് പ്രിയ എന്ന യുവതിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.
സംഭവത്തിൽ പ്രിയയെയും ബന്ധുക്കളായ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇതൊരു നരബലിയാണെന്ന് വ്യക്തമായി. ദേവി തന്നോട് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് നരബലി നടത്താൻ ആവശ്യപ്പെട്ടുവെന്നാണ് ചോദ്യം ചെയ്യലിൽ പ്രിയ നടത്തിയ വെളിപ്പെടുത്തൽ.
പ്രിയയും അവരുടെ സഹോദരൻ ഹേമന്ദ്, ഹേമന്ദിന്റെ ഭാര്യ പ്രീതി എന്നിവരുമാണ് അറസ്റ്റിലായത്. ഒരു ഷോപ്പിൽ ജോലി ചെയ്ത് വരികയായിരുന്ന മഹേഷ് ഗുപ്തയെ പ്രിയയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. അംബാല സ്വദേശിയാണ് മരിച്ച മഹേഷ്. കഴിഞ്ഞ നാലഞ്ച് ദിവസമായി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ദൈവം തന്നോട് നരബലി ആവശ്യപ്പെടുന്നുണ്ടെന്നാണ് പ്രിയയുടെ വാദം. പ്രിയയെ സഹോദരിയെ പോലെയാണ് മഹേഷ് കണ്ടിരുന്നതെന്ന് ഇയാളുടെ സഹോദരൻ പൊലീസിൽ പറഞ്ഞു.