തടി കൂടിയപ്പോൾ ആത്മവിശ്വാസം നൽകിയത് ധനുഷ്; അപർണ ബാലമുരളി പറയുന്നു
മലയാള സിനിമയ്ക്ക് പുറമെ തമിഴിലും സ്വന്തം സ്ഥാനം ഉറപ്പിച്ച അപര്‍ണ 2020ല്‍ റിലീസായ സൂരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് അർഹയായിരുന്നു . തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ രായനിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്.
സൂപ്പർ താരം കൂടിയായ ധനുഷ് സംവിധാനം ചെയ്ത് ടൈറ്റില്‍ റോളില്‍ എത്തിയ ഈ സിനിമയിൽ മേഘലൈ എന്ന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് അപർണയാണ്. ധനുഷിനെ പറ്റി അപർണ പറയുന്ന വാക്കുകൾ
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് നടി ധനുഷിനെ കുറിച്ച് പറഞ്ഞത്. തനിക്ക് തടി കൂടിയ സമയത്ത് ചെയ്ത സിനിമയാണ് രായനെന്നും എല്ലാവരും ആ സമയത്ത് തന്നെ തളര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ധനുഷും മറ്റു സഹ പ്രവര്‍ത്തകരും തനിക്ക് ഒരുപാട് ആത്മവിശ്വാസം നൽകിയെന്ന് അപര്‍ണ ബാലമുരളി പറഞ്ഞു.
സിനിമയ്ക്കായി നന്നായി പെര്‍ഫോം ചെയ്യുക എന്ന മാത്രമായിരുന്നു അവര്‍ക്കുണ്ടായിരുന്നതെന്നും വളരെ ആത്മവിശ്വാസം ലഭിച്ച സിനിമയായിരുന്നു രായനെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു. താൻ ഇനിയും എത്ര ഉയരത്തിലെത്തിയാലും ഞാനെപ്പോഴും നന്ദിയുള്ളവളായിരിക്കും എന്നും അപർണ കൂട്ടിച്ചേർത്തു.