മക്കൾ സാക്ഷി; ധർമജൻ ബോൾഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
24 June 2024
![](https://www.evartha.in/wp-content/uploads/2024/06/dharmajan.gif)
മക്കളെ സാക്ഷിയാക്കി നടൻ ധർമജൻ ബോൾഗാട്ടിയും ഭാര്യയും വീണ്ടും വിവാഹിതരായി. ഇരുവരും തമ്മിലുള്ള വിവാഹം നേരത്തെ രജിസ്റ്റർ ചെയ്യാതിരുന്നതിനാലാണ് താരം നിയമപ്രകാരം ഒരു ചടങ്ങായി നടത്തിയത്. നേരത്തെ ക്ഷേത്രത്തിൽ വിവാഹം നടത്തിയിരുന്നെങ്കിലും നിയമപരമായി അനൂജയുമായുള്ള വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ലെന്ന് ധർമ്മജൻ വ്യക്തമാക്കി.
മലയാള സിനിമയിൽ തമാശ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ധർമജൻ ബോൾഗാട്ടി. ദമ്പതികൾക്ക് രണ്ട് പെൺമക്കളാണ് ഉള്ളത് . വേദയും വൈഗയുമാണ് ധർമജന്റെ മക്കൾ.