സായി പല്ലവി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അര്‍ഹിച്ചിരുന്നോ; നിത്യ മേനന്‍ പറയുന്നു
ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിലെ അപ്രതീക്ഷിതമായ പുരസ്കാരമായിരുന്നു നിത്യ മേനനെ മികച്ച നടിയായി തെരഞ്ഞെടുത്തത്. ധനുഷ് നായകനായ തമിഴ് സിനിമ തിരുച്ചിട്രമ്പലത്തിലെ ശോഭ എന്ന കഥാപാത്രമാണ് നിത്യയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.കച്ചവട സിനിമകളിലെ പ്രകടനങ്ങള്‍ ദേശീയ പുരസ്കാരങ്ങള്‍ക്ക് പരിഗണിക്കുന്നത് അപൂര്‍വമായതിനാല്‍ നിത്യയുടെ അവാര്‍ഡിനെ വിമര്‍ശിച്ചും ചോദ്യം ചെയ്തും സോഷ്യൽ മീഡിയകളിൽ ചര്‍ച്ചകള്‍ രൂപപ്പെട്ടിരുന്നു.
പകരം ., ഗാര്‍ഗി സിനിമയിലെ സായി പല്ലവിയുടെ പ്രകടനമാണ് ദേശീയ പുരസ്കാരത്തിന് അര്‍ഹതയുണ്ടായിരുന്നതെന്നും വാദം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ, രുദ്രാണി ചതോരാജുമായി നടത്തിയ ഒരു അഭിമുഖത്തിനിടെ പുരസ്കാര നേട്ടത്തിനെതിരായ വിമര്‍ശനങ്ങളെ കുറിച്ച് നിത്യ മേനന്‍ ആദ്യമായി പ്രതികരിച്ചു.
ഏതൊരുകാര്യത്തിലും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും എപ്പോഴും ഉണ്ടാകും നേട്ടത്തിന് അഭിനേതാക്കള്‍ അര്‍ഹരാണോ അല്ലയോ എന്ന് അവര്‍ വിലയിരുത്തുകയും ചെയ്യും. അവാര്‍ഡ് കിട്ടിയാല്‍ ‘അയ്യോ എന്തിനാണ് അവാര്‍ഡ് കൊടുത്തത്’ എന്ന് ചോദിക്കുന്നവരുണ്ടാകും. അല്ലെങ്കിൽ, ‘ഈ സിനിമയ്ക്ക് അല്ല മറ്റൊരു സിനിമയ്ക്ക് ആയിരുന്നു കിട്ടേണ്ടത്’ എന്ന് പറയുന്നവരുണ്ടാകും. ഇനി കിട്ടിയില്ലെങ്കില്‍ ‘അയ്യോ എന്തുകൊണ്ട് അവള്‍ക്ക് കിട്ടിയില്ല’ എന്നും പറയും. അഭിപ്രായ പ്രകടനങ്ങള്‍ അങ്ങനെ വന്നു കൊണ്ടിരിക്കുമെന്ന് നിത്യ പറയുന്നു .
ഞാൻ ഓരോ സിനിമ ചെയ്യുമ്പോഴും ഒരു പുതിയ പാതയായാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ തനിക്ക് അവാര്‍ഡ് ലഭിക്കാന്‍ പാടില്ലായിരുന്നുവെന്ന് ആര്‍ക്കും വാദിക്കാന്‍ കഴിയില്ലെന്നും നിത്യ അവകാശപ്പെട്ടു. നേരത്തെ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തിരുച്ചിട്രമ്പലം പോലൊരു സിനിമയെ ദേശീയ പുരസ്കാരത്തിനായി പരിഗണിക്കുമെന്ന് തോന്നിയിരുന്നില്ലെന്ന് നിത്യ പറഞ്ഞിരുന്നു.