സുഹൃത്തിന്റെ ഭര്‍ത്താവിനെയായിരുന്നുവോ നിങ്ങൾ വിവാഹം കഴിച്ചത്?; മറുപടി നൽകി സ്മൃതി ഇറാനി
ബാല്യകാല സുറുതായിരുന്ന ആളുടെ ഭർത്താവിനെ വഞ്ചിച്ചെന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ ഇത്തരം ആരോപണങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും തന്നോട് എത്ര വേണമെങ്കിലും തർക്കിക്കാമെന്നും സ്മൃതി ഇൻസ്റ്റഗ്രാമിലെ ക്യൂ ആൻഡ് എ വേളയിൽ പറഞ്ഞു.
മോന എന്ന് പേരുള്ള സുഹൃത്തിന്റെ ഭര്‍ത്താവിനെയാണ് സ്മൃതി കല്യാണം കഴിച്ചതെന്ന ആരോപണം ഫ്‌ളൈയിങ് കിസ് വിവാദത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപകമായിരുന്നു. ഇൻസ്റ്റഗ്രാമില്‍ ഒരു ഫോളോവര്‍ ഇത് നേരിട്ട് ചോദിച്ചപ്പോഴാണ് സ്മൃതി മറുപടി നല്‍കിയത്.
മോന എന്നെക്കാള്‍ 13 വയസ്സ് മുതിർന്നതാണ് . അതുകൊണ്ടു തന്നെ അവരെന്റ ബാല്യകാല സുഹൃത്താണെന്ന് പറയുന്നതില്‍ അര്‍ഥമില്ല. അവരെന്റെ കുടുംബമാണ്, രാഷ്ട്രീയമായി ബന്ധമില്ല. അതുകൊണ്ട് ദയവുചെയ്ത് അവരെ ഇത്തരം ആരോപണങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. അവരും ബഹുമാനം അര്‍ഹിക്കുന്നുണ്ട്”. സ്മൃതി പറഞ്ഞു.2001ലാണ് പാഴ്‌സി വ്യവസായി സുബിൻ ഇറാനിയെ സ്മൃതി വിവാഹം കഴിക്കുന്നത് . മോന ഇറാനിയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് സുബിൻ സ്മൃതിയെ വിവാഹം കഴിച്ചത്.