ഒരുനാടിന്‍റെയാകെ കുുടിവെള്ളം മുട്ടിച്ച് മലപ്പുറം പരിയാപുരത്ത് ടാങ്കർ ലോറി മറിഞ്ഞ് ഉണ്ടായ ഡീസൽ ചോർച്ച

single-img
2 September 2023

മലപ്പുറം: ഒരുനാടിന്‍റെയാകെ കുുടിവെള്ളം മുട്ടിച്ച് മലപ്പുറം പരിയാപുരത്ത് ടാങ്കർ ലോറി മറിഞ്ഞ് ഉണ്ടായ ഡീസൽ ചോർച്ച. കിണറുകൾ എപ്പോൾ വേണമെങ്കിലും കത്താമെന്ന നിലയിലായതോടെ ആശങ്കയോടെയാണ് നാട്ടുകാർ കഴിയുന്നത്. ഡീസല്‍ ചോര്‍ച്ച വ്യക്തമായതോടെ 1.9 കിലോമീറ്റർ പരിധിയിലെ വെള്ളം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പും നല്‍കി അതികൃതര്‍.

കഴിഞ്ഞ 22ആം തീയതി പരിയാപുരം ഫാത്തിമ മാതാ പള്ളിക്ക് സമീപത്തെ എസ്എച്ച് കോൺവെന്‍റിലെ കിണറ്റിൽ നിന്ന് തീ പടർന്നതോടെയാണ് ഡീസൽ ചോർച്ചയുടെ അപകടം നാട് തിരിച്ചറിഞ്ഞത്. ഇന്നും പരിസരത്തെ മിക്ക വീടുകളിലെയും കിണറ്റിലെ വെള്ളത്തിന് മുകളിൽ ഡീസലാണ്. കിണറിലെ വെള്ളം നനച്ചാല്‍ പച്ചില പോലും നിന്ന് കത്തും. വിളക്ക് കത്തിക്കാനും കിണർ വെള്ളം മതിയെന്ന് നാട്ടുകാർ പറയുന്നു.

ടാങ്കർ ലോറി മറിഞ്ഞ ഭാഗത്തെ കിണറുകളിലാണ് ഇന്ധനം പടര്‍ന്നത്. വെള്ളമെടുക്കാൻ മോട്ടോർ ഓൺ ചെയ്തപ്പോൾ കിണറിൽ നിന്നും പുറത്തേക്ക് തീ പടർന്നത് ഏറെ നടക്കം നാട്ടുകാരിലുണ്ടാക്കിയിരുന്നു. ഈ പരിസരത്ത് ടാങ്കർ ലോറി മറിഞ്ഞതിന് ശേഷം നാട്ടിലെ ഓരോ കിണറുകളിലെ വെള്ളത്തിലും ഡീസൽ പടരുകയാണ്. 1.9 കിലോ മീറ്റർ പരിധിയിലെ വെള്ളം ഉപയോഗിക്കരുതെന്നാണ് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കറിൽ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ഡീസൽ മാറ്റാനുള്ള നടപടി ഇതുവരെ ഉണ്ടായിട്ടില്ല. പ്രശ്ന പരിഹാരമാവശ്യപ്പെട്ട് കളക്ടർക്ക് പരാതി നൽകി കാത്തിരിക്കുകയാണ് നാട്ടുകാർ.