വി ഡി സതീശനുമായി അഭിപ്രായ വിത്യാസം; വാര്‍ത്തകള്‍ തള്ളാതെ രമേശ് ചെന്നിത്തല


പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി അഭിപ്രായ വ്യത്യാസമെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളാതെ രമേശ് ചെന്നിത്തല. തങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പറഞ്ഞ് പരിഹരിച്ച് മുന്നോട്ടുപോകുമെന്നായിരുന്നു വിഷയത്തില്‍ ചെന്നിത്തലയുടെ പ്രതികരണം
ഇപ്പോൾ യുഡിഎഫില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. ചെറിയ കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടെങ്കില്‍ പറഞ്ഞ് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.രമേശ് ചെന്നിത്തലയുടെ പരിഭവം പരിഹരിക്കാന്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ചെന്നിത്തലയുടെ വീട്ടിലേക്ക് നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന യുഡിഎഫ് യോഗത്തില്‍ ഘടകക്ഷി നേതാക്കള്‍ക്കുള്‍പ്പെടെ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴും രമേശ് ചെന്നിത്തലയ്ക്ക് അവസരം നല്‍കാതിരുന്നതാണ് ചെന്നിത്തലയ്ക്ക് നീരസമുണ്ടാക്കിയത്. യോഗശേഷം പ്രതിപക്ഷ നേതാവ് ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങുകയും ചെയ്തിരുന്നു.