കോണ്‍ഗ്രസില്‍ എല്ലാവരും തുല്യർ; അഭിപ്രായ വിത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും: രമേശ് ചെന്നിത്തല


കോണ്‍ഗ്രസില്‍ എല്ലാവരും തുല്യരാണെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭിന്നതകൾ ഇല്ലാതെ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. നിലവിൽ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത കാര്യമാക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസ് പാർട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചാകണം നേതാക്കൾ പരിപാടികളിൽ പങ്കെടുക്കാനെന്ന് രമേശ് ചെന്നിത്തല രാവിലെ പറഞ്ഞിരുന്നു . പരിപാടികളിൽ പങ്കെടുക്കുന്നതിൽ ആര്‍ക്കും വിലക്കോ തടസമോയില്ലെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.
നിലവിൽ സംസ്ഥാനത്തെ കോൺഗ്രസിന് വേണ്ടത് പരിപൂര്‍ണ ഐക്യമാണ്. എല്ലാവും ഒന്നിച്ച് പ്രവർത്തിച്ച് മുന്നോട്ട് പോകണമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇതോടൊപ്പം തന്നെ പ്രതിപക്ഷ നേതാവ് വിഡി സതീശനും ശശി തരൂരും തമ്മിൽ അകൽച്ചയിലാണെന്ന പ്രചാരണം തള്ളിയ രമേശ് ചെന്നിത്തല, എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ കോൺഗ്രസിൽ അവസരമുണ്ടെന്നും എല്ലാവര്‍ക്കും അവരവരുടേതായ പ്രാധാന്യവുമുണ്ടെന്നും വിശദീകരിക്കുകയും ചെയ്തു.