സർജിക്കൽ സ്‌ട്രൈക്കിനെ വീണ്ടും ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്
2016-ൽ പാക്കിസ്ഥാനുമായുള്ള നിയന്ത്രണരേഖയിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ ചോദ്യം ചെയ്തു കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് രംഗത്ത്. ജമ്മു കശ്മീരിലെ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ദിഗ്‌വിജയ് സിംഗിന്റെ വിവാദ പരാമർശം. മോദി സർക്കാർ സർജിക്കൽ സ്‌ട്രൈക്കിന്റെ ‘തെളിവൊന്നും’ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അവർ സർജിക്കൽ സ്‌ട്രൈക്കിനെക്കുറിച്ചാണ് സംസാരിക്കുന്നത്. നിരവധി ആളുകളെ കൊന്നുവെന്ന് അവർ പറയുന്നു, പക്ഷേ തെളിവില്ല – ദിഗ്വിജയ് സിംഗ് പറഞ്ഞു.
കൂടാതെ പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാൻമാരെ എയർലിഫ്റ്റ് ചെയ്യാത്തതിനെ കുറിച്ചും കോൺഗ്രസ് നേതാവ് ചോദ്യങ്ങൾ ഉന്നയിച്ചു. മാത്രമല്ല പുൽവാമ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ട് മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കോൺഗ്രസ് സായുധ സേനയെ അപമാനിക്കിക്കുകയാണ് എന്ന് ബിജെപി ആരോപിച്ചു. മാത്രമല്ല കോൺഗ്രസിന്റെ രാജ്യസ്‌നേഹം ഇല്ലാതായെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു