പ്രത്യേക ക്ഷണം ആവശ്യമില്ല; രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ദിഗ് വിജയ് സിംഗ്
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ ക്ഷണം ഇല്ലെങ്കിലും താന്‍ പങ്കെടുക്കുമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് . തനിക്ക് ഈ കാര്യത്തിൽ പ്രത്യേക ക്ഷണം ആവശ്യമില്ല. രാമന്‍ ഹൃദയത്തിലാണെന്നും നേരത്തെ സംഘര്‍ഷം ഉണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന രാമവിഗ്രഹം എവിടെയെന്നും ഇപ്പോള്‍ എന്തിനാണ് പുതിയ വിഗ്രഹം സ്ഥാപിക്കുന്നതെന്നും ദിഗവിജയ് സിംഗ് ചോദിച്ചു.
നേരത്തെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ദിഗ്വിവിജയ് സിംഗ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു. ഹിമാചല്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സുഖ് വീന്ദര്‍ സിംഗ് സുഖുവും രാമക്ഷേത്ര പ്രതി്ഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിരുന്നു.ആരും ക്ഷണിച്ചില്ലങ്കിലും പോകുമെന്നായിരുന്നു അദ്ദേഹത്തിന്റെയും നിലപാട്. രാമക്ഷേത്ര ഉദ്ഘാടനത്തില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തര്‍ക്കം തുടരുമ്പോഴാണ് രണ്ട് പ്രമുഖ നേതാക്കള്‍ ഈ രീതിയിലുള്ള നിലപാട് കൈക്കൊള്ളുന്നത്.