വാലന്റൈൻ ദിനത്തിൽ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ റി- റിലീസ് ചെയ്യുന്നു
രാജ്യവ്യാപകമായി ഒരു തലമുറയുടെ പ്രണയ സ്വപ്നങ്ങൾക്ക് നിറം പകർന്ന ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’ എന്ന ബോളിവുഡ് ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. ഷാരൂഖ് ഖാൻ നായകനായ ഈ സിനിമ വീണ്ടും തിയറ്ററിൽ എത്തുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഈ വർഷത്തെ പ്രണയ ദിനത്തോട് അനുബന്ധിച്ചാണ് ഷാരൂഖ് ഖാനും കാജോളും തകർത്തഭിനയിച്ച ചിത്രം റി- റിലീസിന് എത്തുന്നത്. റിലീസുമായി ബന്ധപ്പെട്ട് ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’യുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. വാലന്റൈൻ ആഴ്ച മുഴുവനും ചിത്രം തിയറ്ററിൽ ഉണ്ടായിരിക്കും.
ഇതോടൊപ്പം തന്നെ , വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇംഗ്ലീഷിൽ നിന്നും ടൈറ്റാനിക്കും ഹിന്ദിയിൽ ദിൽവാലെ ദുൽഹനിയ ലേ ജായേംഗെയെ കൂടാതെ തമാഷയും(Tamasha), തമിഴിൽ നിന്നും വിണ്ണൈത്താണ്ടി വരുവായ, മിന്നലെ എന്നീ ചിത്രങ്ങളും റി- റിലീസ് ചെയ്യുന്നുണ്ട്. മലയാള സിനിമയിൽ നിന്നും പ്രണവ് മോഹൻലാലിന്റെ ഹൃദയവും റി-റിലീസിന് എത്തുന്നുണ്ട്.