ദിലീപ് ചിത്രം ‘ബാന്ദ്ര’യുടെ അപ്ഡേറ്റ് പങ്കുവച്ച് സംവിധായകൻ അരുൺ ​ഗോപി

single-img
30 August 2023

ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമ ‘ബാന്ദ്ര’യുടെ അപ്ഡേറ്റ് പങ്കുവച്ച് സംവിധായകൻ അരുൺ ​ഗോപി. “പ്രിയപെട്ടവരെ..ബാന്ദ്രയുടെ അപ്ഡേറ്റ് ചോദിച്ചുള്ള മെസ്സേജുകൾ, വിളികൾ ഇതൊക്കെ കാണാത്തത് കൊണ്ടല്ല. നിങ്ങളെ ഇനിയും നിരാശരാക്കാതെ ഉടനെ ഒരു അപ്ഡേറ്റുമായി എത്തുന്നതായിരിക്കും.

ഞങ്ങളെ കൂടെ നിർത്തുന്നതിനു, സ്നേഹത്തോടെയുള്ള അന്വേഷണങ്ങൾക്ക് നന്ദി ഒരായിരം സ്നേഹം. ഈ പരിഗണനയ്ക്കു ഞങ്ങളാൽ കഴിയുന്ന രീതിയിലൊക്കെ നിങ്ങൾക്കൊപ്പം നിൽക്കാൻ ശ്രമിക്കും. എല്ലാപേർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.”, എന്നാണ് അരുൺ ​ഗോപി കുറിച്ചത്.

ദിലീപ് ഇതുവരെയുള്ളതിൽ നിന്നും വ്യത്യസ്തമായി വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം തമന്നയാണ് നായികയായി എത്തുന്നത്. ദിനോ മോറിയ, ലെന, രാജ്‍വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മ്മാണം.