നായകനാക്കാമെന്ന് വാഗ്ദാനം നൽകി യുവാവിനെ അശ്ലീല സീരിസിൽ അഭിനയിപ്പിച്ചു; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ

single-img
24 February 2023

നായകനാക്കാമെന്ന് വാഗ്ദാനം നൽകിയശേഷം യുവാവിനെ അശ്ലീല വെബ് സീരിസിൽ അഭിനയിപ്പിച്ചെന്ന കേസിൽ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റിൽ. അരുവിക്കര പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ലക്ഷ്മിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം കോവളം സ്വദേശിയായ യുവാവിനെ കബളിപ്പിച്ചെന്നായിരുന്നു പരാതി.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വേങ്ങാനൂർ സ്വദേശിയായ യുവാവ് സംവിധായികക്കെതിരെ പരാതിയുമായി രംഗത്ത് വരുന്നത്. തന്നെ സിനിമയുടെ ചില ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം കരാറിൽ ഒപ്പുവയ്പ്പിക്കുകയായിരുന്നു. അതിനു ശേഷം അഭിനയിച്ചത് അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ബാക്കി ഭാഗങ്ങളിൽ കൂടി അഭിനയിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

അരുവിക്കരയിലെ ഒരു ആളൊഴിഞ്ഞ ഫ്‌ളാറ്റിൽ വച്ചായിരുന്നു സീരീസിന്റെ ചിത്രീകരണം നടന്നത് . താൻ അശ്ലീല ചിത്രത്തിൽ അഭിനയിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ കരാറിനെ കുറിച്ച് പറഞ്ഞ് പേടിപ്പിക്കുകയും തങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംവിധായിക ലക്ഷ്മി ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് യുവാവിന്റെ പരാതിയിൽ പറഞ്ഞിരുന്നത്.