ഉപവാസ സമരം നടത്തിയ സച്ചിന്‍ പൈലറ്റിനെതിരെ നടപടി എടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത

14 April 2023

നേതൃത്വത്തെ വെല്ലുവിളിച്ച് ഉപവാസ സമരം നടത്തിയ സച്ചിന്‍ പൈലറ്റിനെതിരെ നടപടി എടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത.
കോണ്‍ഗ്രസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. ദില്ലിയില്‍ തുടരുമ്ബോഴും സച്ചിന്‍ പൈലറ്റുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിക്കാഴ്ച നടത്തിയിട്ടില്ല. സച്ചിന്‍ പൈലറ്റിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് ഹൈക്കമാന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇന്നലെ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗയുമായി രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ സിങ് രണ്‍ധാവയും കെ സി വേണുഗോപാലും ചര്‍ച്ച നടത്തിയിരുന്നു. പൈലറ്റിനെതിരെ നടപടി ഉണ്ടാകുമെന്നാണ് രണ്‍ധാവ ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. എന്നാല്‍ കര്‍ണാടക തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ കടുത്ത നടപടി ഒഴിവാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമമെന്നാണ് സൂചന.