ജില്ലാ ഭരണകൂടവുമായി അഭിപ്രായ ഭിന്നത; ഷിരൂരിൽ ഇനി തെരച്ചിലിന് ഇറങ്ങില്ലെന്ന് ഈശ്വർ മാൽപെ

single-img
22 September 2024

മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുന്റെ ലോറി കണ്ടെത്തുന്നതിനുള്ള ഷിരൂർ ദൗത്യത്തിൽ നിന്ന് പിന്മാറി പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ജില്ലാ ഭരണകൂടവുമായി അഭിപ്രായ ഭിന്നത ഉണ്ടായതാണ് കാരണം.

താൻ ഇനി ഷിരൂരിൽ ഇനി തെരച്ചിലിന് ഇറങ്ങില്ലെന്ന് ഈശ്വർ മാൽപെ അറിയിച്ചു .അർജുൻ ഉൾപ്പെടെയുള്ള മൂന്ന് പേർക്കായുള്ള തെരച്ചിലിന് CP4 ൽ ഇറങ്ങാൻ ഈശ്വർ മാൽപെയ്ക്ക് അനുമതി നിഷേധിച്ചിരുന്നു. ഡ്രഡ്ജിങ്ങ് കമ്പനിയുടെ മുങ്ങൽ വിദഗ്ധർ പരിശോധിക്കുമെനാണ് കമ്പനി പറയുന്നത്. അതുകൊണ്ടുതന്നെ മറ്റൊരിടത്താണ് ഈശ്വർ മാൽപ്പെ പരിശോധന നടത്തിയിരുന്നത്.

അതേസമയം, ഇന്ന് നടത്തിയ പരിശോധനയിൽ ടാറ്റ ലോറിയുടെ എഞ്ചിൽ കണ്ടെത്തിയിരുന്നു.നാവികസേന പുഴയിൽ മാർക്ക് ചെയ്ത സിപി4 എന്ന പോയിൻ്റിനെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് എഞ്ചിനും മറ്റ് ചില ലോഹഭാഗങ്ങളും കണ്ടെത്തിയത്.