കെ എസ് ആര്‍ ടി സി പ്രതിസന്ധിയില്‍ ഇന്ന് വീണ്ടും മുഖ്യമന്ത്രിയുമായി ചര്‍ച്ച

single-img
29 August 2022

തിരുവനന്തപുരം : കെ എസ് ആര്‍ ടി സി പ്രതിസന്ധിയില്‍ ഇന്ന് വീണ്ടും മുഖ്യമന്ത്രിയുമായി ചര്‍ച്ച. ഗതാഗത മന്ത്രിയും കെ എസ് ആര്‍ ടി സി, സി എം ഡിയുംമുഖ്യമന്ത്രിയെ കാണും.

സെപ്റ്റംബര്‍ 1ന് മുന്പ് രണ്ട് മാസത്തെ ശന്പള കുടിശികയും ഓണം ഉത്സവബത്തയും നല്‍കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യും.

ശന്പളം നല്‍കാന്‍ 103 കോടി അടിയന്തരമായി അനുവദിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ശമ്ബളം നല്‍കും മുന്പ് ഡ്യൂട്ടി പരിഷ്കരണം, യൂണിയന്‍ ട്രാന്‍സ്ഫര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ തൊഴിലാളികളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും മാനേജ്മെന്‍റും. ഇതിന്‍റെ ഭാഗമായി മുഖ്യമന്ത്രി തന്നെ തൊഴിലാളി നേതാക്കളുമായി ചര്‍ച്ച നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ഇതിനിടെ മുടങ്ങിക്കിടന്ന കെ എസ് ആര്‍ ടി സി പെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും.

അതേ സമയം, കെഎസ്‌ആര്‍ടിസിയില്‍ ഓണത്തിന് മുമ്ബ് ശമ്ബളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവില്‍ അപ്പീല്‍ സാധ്യത തേടുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിയമ വശങ്ങള്‍ പരിശോധിക്കാന്‍ ധനവകുപ്പ് നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് മുമ്ബ് കുടിശ്ശിക തീര്‍ത്ത് രണ്ട് മാസത്തെ ശമ്ബളവും ഓണബത്തയും നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിനായി സര്‍ക്കാര്‍ അ‌ഞ്ച് ദിവസത്തിനകം 103 കോടി രൂപ നല്‍കണം. സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുന്ന കെഎസ്‌ആര്‍ടിസിക്കും സര്‍ക്കാരിനും വലിയ ആശയക്കുഴപ്പമാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടാക്കിയത്.

ഒരു മാസം ശമ്ബളം നല്‍കാന്‍ മാത്രം വേണ്ടത് 80 കോടി രൂപയാണെന്നിരിക്കെ രണ്ട് മാസത്തെ ശമ്ബളവും ബത്തയും നല്‍കാന്‍ പണം എങ്ങിനെ കണ്ടെത്തും എന്നുള്ളതാണ് പ്രശ്നം. ഡ്യൂട്ടി പരിഷ്കരണത്തിലും ട്രാന്‍സ്ഫര്‍ പ്രൊട്ടക്ഷനിലും സര്‍ക്കാരിന് വഴങ്ങിയാല്‍ 250 കോടി രൂപയുടെ ഒരു പക്കേജ് ചര്‍ച്ചകളിലുണ്ട്. അങ്ങിനെ നല്‍കാന്‍ ഉദ്ദേശിക്കുന്ന പണത്തിലെ ആദ്യഘ ഗഡു സര്‍ക്കാരില്‍ നിന്ന് വാങ്ങിയെടുക്കാനാണ് ആലോചന. എന്നാല്‍ യൂണിയനുകള്‍ ഡ്യൂട്ടി പരിഷ്കാരത്തിന് വഴങ്ങിയിട്ടില്ല.

ബജറ്റിന് പുറത്ത് സ്ഥിരമായി വലിയ തുക ഒരു സ്ഥാപനത്തിന് നല്‍കുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നാണ് ധന വകുപ്പിന്‍്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതിനായി മുന്‍കൈ എടുക്കേണ്ടത് കെഎസ്‌ആര്‍ടിസി മാനേജ്മെന്റാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഏതായാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിയമ സാധ്യതകള്‍ മനസ്സിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴി‌ഞ്ഞു.

സഹകരണ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടിയാണ് പെന്‍ഷന്‍ വിതരണ പ്രതിസന്ധി പരിഹരിച്ചത്. ജൂണ്‍ 30 ന് അവസാനിച്ച കരാര്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ പുതുക്കി ഒപ്പിടാത്തതിനാല്‍ രണ്ടുമാസത്തെ പെന്‍ഷന്‍ മുടങ്ങിയിരുന്നു. പലിശയെച്ചൊല്ലിയുള്ള തര്‍ക്കമായിരുന്നു കരാര്‍ വൈകാന്‍ കാരണം. സഹകരണ കണ്‍സോഷ്യത്തിന് നല്‍കുന്ന പലിശ 8% ആക്കി കുറച്ചു. സഹകരണ സംഘങ്ങള്‍ വഴി പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സഹകരണ മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു.