നേഴ്‌സിന്റെ വേഷത്തില്‍ ആശുപത്രിയില്‍ കയറി, കാമുകന്റെ ഭാര്യയ്ക്ക് 4 തവണ വായു കുത്തിവെച്ചു; യുവതി പിടിയിൽ
4 August 2023
Image Courtesy: Google
കാമുകന്റെ ഭാര്യയെ ആശുപത്രിയിൽ നഴ്‌സ് വേഷത്തിലെത്തി കുത്തിവെച്ച് അപായപ്പെടുത്താൻ യുവതിയുടെ ശ്രമം. പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിൽ നടന്ന സംഭവത്തിൽ ശരീരത്തിലേക്ക് വായു കുത്തിവെക്കാനായിരുന്നു യുവതി ശ്രമിച്ചത്.
സംഭവത്തെ തുടർന്ന് യുവതിയെ തിരുവല്ല പുളിക്കീഴ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിയെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്. ഞരമ്പ് ലഭിക്കാൻ എന്ന വ്യാജേന നാല് തവണ കുത്തിവെച്ചു.ഇതിനായി 120 മില്ലി ലിറ്ററിന്റെ സിറിഞ്ചാണ് യുവതിഉപയോഗിച്ചത്. കസ്റ്റഡിയിലെടുത്ത യുവതിയെ പൊലീസ് ഇപ്പോൾ ചോദ്യം ചെയ്യുകയാണ്.