പിവി അൻവറിന്‍റെ ഡിഎംകെയില്‍ ഭിന്നത ; സെക്രട്ടറി രാജിവെച്ചു

single-img
25 October 2024

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലക്കാട് മണ്ഡലത്തിലെ സ്ഥാനാർഥിയെ ഏകപക്ഷീയമായി പിൻവലിച്ചതില്‍ പി വി അൻവറിന്‍റെ ഡിഎംകെയില്‍ ഭിന്നത . അൻവറിന്‍റെ നിലപാടില്‍ പ്രതിഷേധിച്ച്‌ ഡിഎംകെ സെക്രട്ടറി ബി ഷമീര്‍ സ്ഥാനം രാജിവച്ചു.

രാജിക്ക് പിന്നാലെ പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ നാമനിര്‍ദേശ പത്രിക നൽകുകയും ചെയ്തു . അൻവർ പാർട്ടി പ്രവർത്തകരെ വഞ്ചിച്ചുവെന്നും പാലക്കാട്ടെ ഡിഎംകെയുടെ സ്ഥാനാർഥിയെ പിൻവലിച്ചത് കൂടിയാലോചന ഇല്ലാതെയാണെന്നും പാർട്ടിക്ക് വേണ്ടി ഇറങ്ങിയ പല പ്രവർത്തകർക്കും അത് മാനസിക വിഷമം ഉണ്ടാക്കിയെന്നും ഷമീര്‍ ആരോപിച്ചു.

മാത്രമല്ല, തന്നോടൊപ്പം 100 പ്രവർത്തകർ ഡിഎംകെ വിടുമെന്നും ബി.ഷമീര്‍ അവകാശപ്പെട്ടു . അതേസമയം ഷമീറിനെ തള്ളി അൻവര്‍ രംഗത്തെത്തി. കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്ന് പി.വി.അൻവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു പാലക്കാട്ടെ ഡിഎംകെ സ്ഥാനാര്‍ഥി മിന്‍ഹാജിനെ പിന്‍വലിച്ച്‌ അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചത്.