കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിൽ ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സർക്കാർ

single-img
1 April 2023

സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിൽ ഉത്തരവാദിത്തമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിലപാട് ആവർത്തിച്ചു വ്യക്തമാക്കിയത്.

തീർത്തും കാര്യക്ഷമതയില്ലാത്ത കോർപ്പറേഷന് ശമ്പളത്തിനായി പണം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പബ്ലിക് ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളിൽ ഏറ്റവും മോശം പ്രകടനാണ് കെഎസ്ആർടിസി യുടേത് എന്നും സർക്കാർ പറയുന്നു.

അതേപോലെതന്നെ തൊഴിലാളികളുടെ ഭാഗത്തുനിന്ന് ആവശ്യമായ സഹകരണം ലഭിക്കുന്നില്ല. 2017-18 മുതലുള്ള അഞ്ച് വർഷം കെഎസ്ആർടിസി ക്ക് 6731 കോടി രൂപ നൽകിയെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.