കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കരുത്; എംവിഡിക്ക് മുൻപിൽ സഞ്ജു ടെക്കി

single-img
14 June 2024

താൻ ചെയ്ത നിയമലഘനം സമ്മതിച്ചുകൊണ്ട് എംവിഡിക്ക് മുൻപിൽ അപേക്ഷയുമായി സഞ്ജു ടെക്കി. കാറില്‍ സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കി റോഡിലൂടെ യാത്ര നടത്തിയ സംഭവം തന്റെ അറിവില്ലായ്മ കൊണ്ട് നടന്നതാണെന്നും, കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കരുതെന്നും സഞ്ജു ടെക്കി എംവിഡിയെ അറിയിച്ചു.

അതേസമയം സംഭവത്തിൽ വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു. നിലവിൽ മാതൃക ശിക്ഷയുടെ ഭാഗമായി സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹിക സേവനത്തിലാണ് ഇപ്പോൾ. യൂടൂബ്‌റായ സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമാണ് കേസിലെ പ്രതികള്‍.