ശസ്ത്രക്രിയ ചെയ്യണമെങ്കിൽ കൈക്കൂലി; പത്തനംതിട്ടയില്‍ സര്‍ക്കാര്‍ ഡോക്ടറെ വിജിലന്‍സ് കയ്യോടെ പിടികൂടി
4 November 2022
കൈക്കൂലി വാങ്ങുന്നതിനിടെ സർക്കാർ ഡോക്ടര്‍ വിജിലൻസിന്റെ പിടിയിലായി. പത്തനംതിട്ട ഗവ. താലൂക്ക് ആശുപത്രിയിലെ നേത്രരോഗ വിദഗ്ധന്‍ ഡോക്ടര്‍ ഷാജി മാത്യുവിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയത്.
ശസ്ത്രക്രിയയ്ക്കായി എത്തുന്ന രോഗികളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് എത്തിയത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ രോഗിയുടെ മകന്റെ കയ്യില്‍ നിന്നും 3000രൂപ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഒ പിയില്‍ വച്ച് ഈ പണം വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.