കാസ്റ്റിങ് കൗച്ച് പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് അഭിമുഖീകരിക്കേണ്ടിവരുന്നതെന്ന് വിശ്വസിക്കുന്നില്ല: സാനിയ ഇയ്യപ്പന്‍
സാധാരണയായി കാസ്റ്റിങ് കൗച്ച് എന്ന് കേൾക്കുമ്പോൾ അഭിനേത്രിമാരുടെ ദുരവസ്ഥ എന്നാണ് നമ്മൾ കരുതാറുള്ളത്. എന്നാൽ അങ്ങനെ അല്ല , പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന്റെ പിടിയിലുണ്ടെന്ന് പ്രശസ്ത നടി സാനിയ ഇയ്യപ്പന്‍. ബോളിവുഡിലൊക്കെ ആണ്‍കുട്ടികള്‍ക്കും ഇത്തരം അനുഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ടെന്ന് സാനിയ പറയുന്നു.
സിനിമാ മേഖലയിൽ താന്‍ നേരിട്ട കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്ന് പറയുന്നതിനിടെയാണ് സാനിയ ഇയ്യപ്പന്‍ മനസ്സ് തുറന്നത് . വളരെ ചുരുങ്ങിയ അനുഭവങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളുവെങ്കിലും ഇത്തരത്തിലുള്ള സമീപനം മോശമാണെന്ന് സാനിയ അഭിപ്രായപ്പെട്ടു.
”എനിക്ക് അങ്ങനെ വളരെ ചുരുക്കം അുഭവങ്ങളെ ഉണ്ടായിട്ടുള്ളു. നമ്മളൊക്കെ അത്രയും ആഗ്രഹിച്ച് വന്നതാണ് സിനിമയില്‍. അവിടെ നമ്മള്‍ ഇങ്ങനെ ഒരു രീതിയില്‍ തീരേണ്ടതാണോ? പക്ഷെ ഇതൊക്കെ എപ്പോള്‍ മാറും ശരിയാകും എന്നൊന്നും എനിക്ക് അറിയില്ല . “- ധന്യ വര്‍മക്ക് ഒപ്പമുള്ള അഭിമുഖത്തിൽ സാനിയ പറഞ്ഞു.