ഒരൊറ്റ സംഭവത്തിന്റെ പേരിൽ മുഴുവൻ ഇഡി ഉദ്യോഗസ്ഥരെയും മോശം എന്ന് മുദ്രകുത്തരുത്: കെ അണ്ണാമലൈ


തമിഴ്‌നാട്ടിലെ ദിണ്ടിഗലിൽ നിന്നും അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്ഉ ദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ . ഈ ഒരൊറ്റ സംഭവത്തിന്റെ പേരിൽ മുഴുവൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെയും ‘മോശം’ എന്ന് മുദ്രകുത്തരുതെന്നും ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു.
“സിബിഐ പോലുള്ള ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പശ്ചിമ ബംഗാൾ, ഡൽഹി, രാജസ്ഥാൻ, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ മുമ്പും അറസ്റ്റിലായിട്ടുണ്ട്. ഒരു വ്യക്തിയുടെ പ്രവൃത്തികൾ കാരണം നമുക്ക് മുഴുവൻ ഇഡി ഉദ്യോഗസ്ഥരെയും ‘മോശം’ എന്ന് മുദ്രകുത്താൻ കഴിയില്ല. അതുപോലെ, ഒരൊറ്റ വ്യക്തിയുടെ പ്രവൃത്തികൾ കാരണം ഞങ്ങൾക്ക് മുഴുവൻ തമിഴ്‌നാട് പോലീസിനെയും ‘മോശം’ എന്ന് മുദ്രകുത്താൻ കഴിയില്ല,”-അണ്ണാമലൈ പറഞ്ഞു.
“കുറ്റം ചെയ്തവർക്കെതിരെ നടപടിയെടുക്കണം. പ്രത്യേകിച്ചും ഇത് ഇഡിക്കുള്ളിൽ സംഭവിച്ചതിനാൽ നടപടി കർശനമായിരിക്കണം. അതിൽ അഭിപ്രായ വ്യത്യാസമില്ല. തമിഴ്‌നാട് പോലീസ് പ്രൊഫഷണലായി കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ഇത്തരമൊരു ഓപ്പറേഷൻ നടത്താനും ബന്ധപ്പെട്ട ഏജൻസികളെ അറിയിക്കാനും ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (ഡിവിഎസി)ക്ക് അവകാശമുണ്ട്,” അദ്ദേഹം പറഞ്ഞു.