വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്; മകൾ ധരിച്ച ആഭരണങ്ങളെപ്പറ്റിയുള്ള ചർച്ചയിൽ സുരേഷ് ഗോപി
ബിജെപി നേതാവും നടനും മുൻ എം പിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം നടന്നശേഷം ഭാഗ്യ ധരിച്ച വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ഏറെ ചർച്ചയായിരുന്നു. ഈ ആഭരണങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള ചർച്ചകളുമുണ്ടായി. ഇപ്പോൾ ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി.
മകൾ ധരിച്ച ആഭരണങ്ങളെല്ലാം മാതാപിതാക്കളും മുത്തശ്ശിമാരും ഭാഗ്യയ്ക്ക് നൽകിയ സമ്മാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങിനെ :
‘സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തിൽ ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങളെക്കുറിച്ച് വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു.ഓരോ ആഭരണവും അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണ്.ജിഎസ്ടിയും ബില്ലുമെല്ലാം കൃത്യമായി അടച്ചു.
ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള ഡിസൈർമാരാണ് ചെയ്തത്.ഒരു ആഭരണം ഭീമയിൽ നിന്നുള്ളതായിരുന്നു.ദയവായി ഇത് ചെയ്യുന്നത് നിർത്തുക, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത്.ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പരിപാലിക്കാനും ബാദ്ധ്യസ്ഥനാണ്’