സച്ചിനും കോലിയും; രണ്ട് വ്യത്യസ്ത തലമുറകളിലെ കളിക്കാരെ താരതമ്യം ചെയ്യരുത്: കപിൽ ദേവ്
സച്ചിനും കോലിയും തമ്മിലുള്ള ‘താരത്യമം വീണ്ടും സജീവമായതോടെ മുൻ ഇന്ത്യൻ നായകൻ കപിൽ ദേവും ഇപ്പോൾ വിഷയത്തിൽ അഭിപ്രായം പറഞ്ഞിരിക്കുകയാണ്. മാധ്യമമായ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു കപിൽ ദേവിൻ്റെ പ്രതികരണം.
24 വർഷത്തെ ക്രിക്കറ്റ് കരിയറിൽ നിരവധി റെക്കോർഡുകളാണ്സച്ചിൻ . ഇപ്പോൾ ഈ റെക്കോഡുകൾ തകർത്ത് കോലിയും അദ്ദേഹത്തിന്റെ പാത പിന്തുടരുകയാണ്. ഈ സാഹചര്യത്തിൽ രണ്ട് വ്യത്യസ്ത തലമുറകളിലെ കളിക്കാരെ താരതമ്യം ചെയ്യരുതെന്ന് കപിൽ ദേവ് അഭിപ്രായപ്പെട്ടു.
“11 അംഗമാണ് ഉള്ള ടീമാണിത്. എനിക്ക് എന്റേതായ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഉണ്ടാകാം, പക്ഷെ ഓരോ തലമുറയും കാലത്തിനനുസരിച്ച് മെച്ചപ്പെടുന്നു. നമ്മുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു സുനിൽ ഗവാസ്‌കർ. പിന്നാലെ രാഹുൽ ദ്രാവിഡിനെയും സച്ചിനെയും വീരേന്ദർ സെവാഗിനെയും കണ്ടു.
ഈ കാലത്തെക് രോഹിതിനെയും വിരാട് കോലിയെയും കാണുന്നു. മാത്രമല്ല, വരും തലമുറ നന്നാവുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ക്രിക്കറ്റ് താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാണാം.”- കപിൽ ദേവ് അഭിപ്രായപ്പെട്ടു.