വിഡി സതീശൻ വന്ന വഴി മറക്കരുത്; പഴയ സ്കൂട്ടറിൽ മണി ചെയ്യിൻ തട്ടിപ്പ് നടത്താൻ നഗരത്തിൽ വന്ന കാലം ഉണ്ടായിരുന്നു: സിമി റോസ് ബെൽ ജോൺ


തന്നെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതിനു പിന്നിലെ കാരണം വിശദീകരിക്കണമെന്ന് മുൻ എഐസിസി അംഗം സിമി റോസ് ബെൽ ജോൺ ആവശ്യപ്പെട്ടു . പാർട്ടിയിൽ അന്തസ്സും ആഭിജാത്യവുമുള്ള സ്ത്രീകൾക്ക് കേരളത്തിൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ പറ്റില്ല. ഹൈബിയുടെ യോഗ്യത അല്ലല്ലോ. ഈടന്റെ മകൻ ആയത് കൊണ്ടല്ലേ എംപി ആക്കിയത്. എന്ത് കൊണ്ട് പദ്മജയ്ക്ക് കൊടുത്തില്ല?. പദ്മജയെ തോല്പിച്ചതാണ്. ദീപ്തി മേരി വർഗീസിനെ പുറത്താക്കി, 3 മാസത്തിൽ അവർ തിരിച്ചെത്തിയെന്നും സിമി പറഞ്ഞു .
തന്റെ സംഭവത്തിൽ സിപിഎം ഗൂഢാലോചന എന്ന് വെറുതെ ആരോപിക്കുകയാണ്. അങ്ങിനെയെങ്കിൽ തെളിവ് പുറത്തു വിടണം. ലതിക സുഭാഷ്, പദ്മജ എന്നിവരെ കോൺഗ്രസ് അപമാനിച്ചു വിട്ടതാണെന്നും സിമി റോസ് ബെൽ ജോൺ പറഞ്ഞു.
ദേശീയ നേതാവായ രാഹുൽ ഗാന്ധിയെ വിമർശിച്ച മഹേഷ് എംഎൽഎയ്ക്ക് ഒന്നും സംഭവിച്ചില്ല. കാരണം അയാൾ പുരുഷനായത് കൊണ്ടാണ്. എന്നാൽ ഒരു വിധവയായ തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നും സിമി റോസ് ബെൽ ജോൺ പറഞ്ഞു.
ഇപ്പൊൽപ്രതിപക്ഷ നേതാവായ വിഡി സതീശൻ വന്ന വഴി മറക്കരുത്. പഴയ സ്കൂട്ടറിൽ മണി ചെയ്യിൻ തട്ടിപ്പ് നടത്താൻ നഗരത്തിൽ വന്ന കാലം ഉണ്ടായിരുന്നു. കോൺഗ്രസിന്റെ തുടർഭരണം നഷ്ടപ്പെടുത്തിയ ആളാണ് സതീശനെന്നും സിമി റോസ് ബെൽ ജോൺ ഓർമ്മപ്പെടുത്തി .