മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിലേക്ക് ഇനി ആളുകളെ താമസിപ്പിക്കരുത്: വിഡി സതീശൻ
13 August 2024
ഉരുൾ പൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിലേക്ക് ഇനി ആളുകളെ താമസിപ്പിക്കരുത് എന്ന് സംസ്ഥാന പ്രതിപക്ഷ നേതാവ് വിഡി സതീശൻ .അപകടകരമായ രീതിയിൽ ഇപ്പോഴും അവിടെ താമസിക്കുന്നവരെ മാറ്റി താമസിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .
ഉരുൾപൊട്ടൽ വലിയ രീതിയിൽ നാശം വിതച്ച വിലങ്ങാടിന് പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും വി ഡി സതീശൻ പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങൾ ഇനി വാസയോഗ്യമാണോ? ഏതുസമയത്തും ഒരു പ്രകൃതി ദുരന്തം സംഭവിക്കാം എന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. ഇനിയിത്തരം ദുരന്തരങ്ങൾ ഉണ്ടാവാതിരിക്കാൻ മുൻകരുതലുകൾ വേണം. ഏർളി വാർണിങ് സിസ്റ്റം സംസ്ഥാനത്ത് നടപ്പാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു