രാഹുൽ മാങ്കൂട്ടത്തിലിനെ വിശ്വാസമുണ്ട്; രാഹുലിനെ ഒറ്റപ്പെടുത്താൻ ശ്രമക്കേണ്ട: കെ സുധാകരൻ
സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയൽ കാർഡ് തയാറാക്കിയ സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരൻ. ഈ രീതിയിൽ ഒരു കാര്യത്തിനു രാഹുൽ മാങ്കൂട്ടത്തിൽ നേതൃത്വം കൊടുക്കില്ലെന്ന് കെ.സുധാകരൻ പറയുന്നു . വ്യാജ തിരിച്ചറിയൽ കാർഡ് വിഷയത്തിൽ കെപിസിസിക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അതു പ്രത്യേക സമിതി അന്വേഷിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
കെ സുധാകരന്റെ വാക്കുകൾ: ‘‘രാഹുൽ മാങ്കൂട്ടത്തിലിനെ വിശ്വാസമുണ്ട്. മുൻവിധിയോടെ കെപിസിസി ഈ വിഷയത്തിൽ ഇടപെടുന്നില്ല. രാഹുലിനെ ഒറ്റപ്പെടുത്താൻ ശ്രമക്കേണ്ട. കെപിസിസിക്കു ലഭിച്ച പരാതികള്‍ പ്രത്യേക സമിതി അന്വേഷിക്കും. അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം മതി ആരോക്കെ തെറ്റ് ചെയ്തെന്നു മുൻവിധിയോടെ പ്രസ്‌താവിക്കാൻ. രാഹുൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ്.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ കാർ മറ്റു പ്രവർത്തകരും ഉപയോഗിച്ചു കാണും. കുറ്റകരമായ പ്രവർത്തനമെന്നു ബോധ്യപ്പെട്ടാൽ നടപടിയെടുക്കും’’ – കെ.സുധാകരൻ പറഞ്ഞു.