നെഗറ്റിവായ കമന്റുകൾ വായിച്ചുകൊണ്ട് എനര്‍ജി കളയാറില്ല: നിമിഷ സജയൻ
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2022/09/nimisha.gif)
സിനിമയിൽ വന്നകാലം മുതൽ തന്നെ സോഷ്യല്‍ മീഡിയയിൽ തുടർച്ചയായി സൈബര്‍ ആക്രമണം നേരിടുന്ന താരമാണ് നിമിഷ സജയൻ. മികച്ച വിജയം നേടിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പുറത്തിറങ്ങിയപ്പോഴും നിമിഷക്കെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു.
തനിക്ക് നേരിടേണ്ടിവന്ന ഇതേക്കുറിച്ച് മനസ് തുറന്നു സംസാരിച്ചിരിക്കുകയാണ് ദ ക്യുവിന് നല്‍കിയ അഭിമുഖത്തിലൂടെ നിമിഷ. നിമിഷയുടെ വാക്കുകൾ ഇങ്ങിനെ: ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ റിലീസ് ആയപ്പോള്‍ ഒരുപാട് നല്ല മെസേജുകള്‍ വന്നിരുന്നു. പക്ഷെ കൂടെ ഒരു കൂട്ടം ആണുങ്ങള്‍ എനിക്ക് മെസേജ് അയച്ചിരുന്നത്, ചേച്ചി കുറച്ച് ഫോര്‍പ്ലേ എടുക്കട്ടെ എന്നായിരുന്നു.
അവരോടു എനിക്ക് അപ്പോള്‍ തോന്നിയത് ഇത്രയും നല്ല സിനിമ വന്നിട്ടും ഇവര്‍ക്ക് പ്രശ്‌നമെന്നതാണെന്ന് മനസിലാകുന്നില്ലേ എന്നായിരുന്നു. ഇത്തരത്തിൽ മെസേജ് അയക്കുന്ന അവരുടെ വിചാരമെന്താണ് ഞാന്‍ ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യുന്നത് നിര്‍ത്തുമെന്നാണോ. ഞാൻ ഇനിയും ഇത്തരത്തിലുള്ള ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ചെയ്യുകതന്നെ ചെയ്യും.
മാത്രമല്ല, പിന്നെ ഇതുപോലെയുള്ള നെഗറ്റീവ് കമന്റുകള്‍ ഒരുപാട് വരും. അതിലേക്കൊന്നും താന്‍ തന്റെ എനര്‍ജി കളയാറില്ലെന്നും നിമിഷ വ്യക്തമാക്കുന്നുണ്ട്. എന്തായാലും നിമിഷയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.
അതേസമയം, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിമിഷ പങ്കുവച്ച ചിത്രങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണമുണ്ടായിരുന്നു. നിമിഷ ധരിച്ചിരുന്ന വസ്ത്രമാണ് ഇവിടെ അതിനു കാരണമായത് . നിലവിൽ സിനിമയില്‍ നിന്നും കുറച്ചുകാലം അവധിയെടുത്ത് ഇംഗ്ലണ്ട് യാത്രയിലാണ് നിമിഷ ഇപ്പോള്‍.